03:10pm
15/02/2016
ലണ്ടന്‍: ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദ റെവനന്‍ി’ലെ അഭിനയത്തിന് ലിയാനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. റെവനന്റ് ആണ് മികച്ച ചിത്രം. ചിത്രം ഒരുക്കിയ അലെജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ഇത് കൂടാതെ മികച്ച ഛായാഗ്രഹണത്തിനും ശബ്ദത്തിനും ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ദ റവെനന്റ് നേടിയത്.
റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാസെണെ മികച്ച നടിയായി തെരഞ്ഞെടുത്തു. മാര്‍ക്ക് റെയ് ലാന്‍സാണ് മികച്ച സഹനടന്‍. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിന്‍സ് ലേറ്റിനെയും തെരഞ്ഞെടുത്തു. മേക്കപ്പ്, ചിത്രസംയോജനം, പ്രൊഡക്ഷന്‍ ഡിസൈന്‍, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗത്തിനുള്ള പുരസ്‌കാരം മാഡ് മാക്‌സ്: ഫൂറി റോഡ് നേടി.
മുമ്പും മൂന്ന് തവണ ബാഫ്റ്റ പുരസ്‌കാരപ്പട്ടികയില്‍ ഡികാപ്രിയോ ഇടം പിടിച്ചിരുന്നെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല. ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, എഡി റെഡ്‌മെ!യ്ന്‍, മാറ്റ് ഡമണ്‍, മിഷേല്‍ ഫസബെന്‍ഡര്‍ എന്നിവരെ പിന്തള്ളിയാണ് ഡികാപ്രിയോ പുരസ്‌കാരത്തിന് അര്‍ഹനായത്. ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ ചവിട്ടുപടിയായാണ് ബാഫ്റ്റയെ കാണുന്നത്. ചിത്രത്തിലെ ഡികാപ്രിയോയുടെ പ്രകടനം പുരസ്‌കാര ജൂറി എടുത്ത് പറഞ്ഞു.