ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ വിജിലന്‍സ് പരിശോധന

12.38 PM 07-09-2016
image
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ രാവിലെ വിജിലന്‍സ് പരിശോധന തുടങ്ങി. തമ്മനത്തെ യൂണിയന്‍ ബാങ്കിലെ ലോക്കറിലാണ് പരിശോധന നടക്കുന്നത്.
ബാബുവിന്റെയും മക്കളുടെയും വീടുകള്‍ക്ക് പുറമേ ബിനാമികള്‍ എന്ന് പറയപ്പെടുന്ന മോഹനന്‍, ബാബുറാം എന്നിവരുടെ വസതികളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് തുടര്‍ച്ചയാണ് ബാങ്ക് ലോക്കര്‍ പരിശോധന. ബിനാമികളുടെ ഭൂമിയിടപാടുകളെക്കുറിച്ചും വിജിലന്‍സ് സമഗ്രപരിശോധനയാണ് നടത്തുന്നത്.
നേരത്തെ തൊടുപുഴയിലുള്ള ബാബുവിന്റെ മൂത്ത മകളുടെ ബാങ്ക് ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പാലാരിവട്ടത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ടു ലോക്കറുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.