ബാബു ജേസുദാസിന്റെ മാതാവ് നിര്യാതയായി

03:46pm 14/5/2016
Newsimg1_66612626

തിരുവനന്തപുരം: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗവും ജയ്ഹിന്ദ് വാര്‍ത്ത ടെക്­സ്സാസ് റീജണല്‍ ഡയറക്ടറുമായ ബാബു ജേസുദാസിന്റെ മാതാവും വലിയതുറയില്‍ രമാനിവാസില്‍ പരേതനായ ജേസുദാസിന്റെ ഭാര്യയുമായ ലിസി ജേസുദാസ് ( അന്തോണിയാള്‍ 71) നിര്യാതയായി. സംസ്­കാരം വലിയ തുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മെയ് 14 ന് രാവിലെ ഒന്‍പതിന് ( ഇന്ത്യന്‍ സമയം) നടക്കും. മറ്റുമക്കള്‍: ജോണ്‍സണ്‍ (സൗദി അറേബ്യ), മരുമക്കള്‍: ഷേര്‍ളി ബാബു, അനിത ജോണ്‍സണ്‍. കൊച്ചുമക്കള്‍: ബ്രയന്‍ ബാബു, ബെവന്‍, റൊഹേന ജോണ്‍സണ്‍.
ഫോണ്‍: 9207105263 ( ബാബു ജേസുദാസ്).

ലിസി ജേസുദാസിന്റെ നിര്യാണത്തില്‍ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌­മോന്‍ പി. സക്കറിയ, വൈസ്‌­ചെയര്‍പേഴ്‌­സണ്‍ വിനീത നായര്‍, പ്രസിഡന്‍് പ്രവീണ്‍ ചോപ്ര, എക്‌­സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജനറല്‍ സെക്രട്ടറി കൊരസണ്‍ വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു. ജയ്ഹിന്ദ് വാര്‍ത്തയ്ക്കു വേണ്ടി ചീഫ് എഡിറ്റര്‍ ആഷ്‌­ലി ജെ. മാങ്ങഴ അനുശോചിച്ചു.