ബാബു വിഷയം; സുധീരനെതിരെ എം.എം ഹസന്‍

01.31 AM 06-09-2016
sudheeran_760x400
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വിമര്‍ശിച്ച് എം എം ഹസ്സന്‍. കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന ബാബുവിനെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഉണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ ഹസ്സന്‍ പറഞ്ഞു. അഴിമതിക്കാരനാണെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണം, അല്ലാതെ മൗനം പാലിക്കുകയല്ല വേണ്ടത്. സംഭവത്തില്‍ സുധീരന്‍ പ്രതികരിക്കാക്കത്തത് തെറ്റാണെന്നും ഹസ്സന്‍ പറഞ്ഞു.
കെ ബാബു വിഷയത്തില്‍ പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറുന്നതിനെ കുറിച്ച് നാളെത്തെ യുഡിഎഫ് ഉന്നതാധികാര സമിതിയല്‍ ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ കോഴിക്കോട് പറഞ്ഞു. റെയ്ഡ് നടത്തി കെ ബാബുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.