ബാബ്‌റി മസ്ജിദ് കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി അന്തരിച്ചു

01:00pm 20/7/2016
download

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി (96) അന്തരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലക്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

1959 മുതല്‍ കേസുമായി ബന്ധപ്പെട്ടു നിന്നയാളായിരുന്നു ഹഷിം അന്‍സാരി. കഴിഞ്ഞ വര്‍ഷം വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചപ്പോള്‍ അനുശോചനമറിയിച്ച അദ്ദേഹം, സിംഗാളിന്റെ മരണം രാമക്ഷേത്ര പ്രക്ഷോഭത്തിലെ നികത്താനാകാത്ത നഷ്ടമാണെന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു.