ബാര്‍ കോഴക്കേസ് : തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ശങ്കര്‍ റെഡ്ഢി .

03:25 pm 6/10/2016

download (2)
കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ അട്ടിമറി ആരോപിച്ച് തനിക്കെതിരെയുള്ള വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിനെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ റെഡ്ഢി ഹരജി സമർപ്പിച്ചത്.

വിജിലന്‍സ് ഡയറക്ടറെന്ന നിലയിലുള്ള നിയമപരമായ അധികാരം മാത്രമാണ് താന്‍ വിനിയോഗിച്ചത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നാണ് ശങ്കര്‍ റെഡ്ഢിയുടെ വാദം.

നടപടിക്രമങ്ങൾ നിയമവിരുദ്ധമാണെങ്കില്‍ വിജിലന്‍സ് അന്വേഷണങ്ങളിലെ പിഴവ് മേലുദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാട്ടാനാവാത്ത സ്ഥിതിയുണ്ടാകും. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ താന്‍ ഡയറക്ടറായിരിക്കെ ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയതിലെ പകയാണ് ഇപ്പോള്‍ തനിക്കെതിരെ കാട്ടുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.