ബാറുകൾ പൂട്ടി എന്നത് പ്രചാരവേല: ടി.പി രാമകൃഷ്ണൻ

05:16pm 28/5/2016
images

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകൾ പൂട്ടി എന്നത് പ്രചാരവേല മാത്രമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. കേരളത്തിൽ മദ്യ വിൽപന കുറഞ്ഞിട്ടില്ല. ജനങ്ങളുടെ താൽപര്യം ഉയർത്തിപിടിച്ച് വിശദമായ ചർച്ചക്ക് ശേഷം മാത്രമെ എക്സൈസ് വകുപ്പ് തീരുമാനങ്ങളെടുക്കൂവെന്നും രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ മന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

മദ്യവർജനം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കും. മയക്കുമരുന്ന്, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളി, തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.