ബാലവേലക്കായി കടത്തിയ 29 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി

12.40 PM 07-09-2016
RPF-cops
ദര്‍ഭംഗ: ബിഹാറിലെ ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍ ബാലവേലക്കായി കടത്തിയ 29 കുട്ടികളെ റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്) രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തിനും പതിനാറു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു.
ഡല്‍ഹിയിലേക്കുള്ള സ്വാതന്ത്രത സേനാനി എക്‌സ്പ്രസ് ട്രെയിനിലാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. ഹരിയാനയിലെ ഫാക്ടറിയിലേക്കാണ് കുട്ടികളെ കൊണ്ടുപോകാന്‍ നോക്കിയത്. കുട്ടികളെ കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍വച്ച് പരിശോധന നടത്തിയതെന്നും ആര്‍പിഎഫ് അറിയിച്ചു.