ബാലികയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടു

10.01 AM 02-09-2016
rape_071215
അധ്യാപകന്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആസാമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം.
ജൂലൈ 28ന് ട്യൂഷനെടുക്കുന്ന അധ്യാപകന്റെ വീട്ടിലേക്കു പോയ കുട്ടികയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇയാളോട് കുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം തെരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം ഇയാളുടെ വീടിനു സമീപത്തുനിന്ന് കണെ്്ടത്തുകയായിരുന്നു.

തുടര്‍ന്ന്, അജയ് ബൗരി എന്ന അധ്യാപകന്‍ പോലീസില്‍ കീഴടങ്ങി. എന്നാല്‍ കൊലപാതകത്തില്‍ പങ്കുണെ്്ടന്ന ആരോപണം ഇയാള്‍ നിഷേധിച്ചു.