ബാഴ്‌സയ്ക്ക് വീണ്ടും തോല്‍വി;

09:32pm 18/4/2016

download (2)

ബാഴ്‌സ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചായ മൂന്നാം തോല്‍വി. വലന്‍സിയ ഒന്നിനെതിരെ രണ്ടു ഗോളിനാണ് നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചത്. സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് കരിയറില്‍ 500 ഗോള്‍ തികച്ചു. പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ലിസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി
പോയിന്റ് ലീഡുയര്‍ത്താന്‍ നൗകാമ്പിലിറങ്ങിയ മെസ്സിയും കൂട്ടരും വലന്‍സിയയുടെ വലയില്‍ വീണു. റാകിറ്റിച്ചിന്റെ സെല്‍ഫ് ഗോളും ആദ്യപകുതിയുടെ അസവാന നിമിഷത്തില്‍ സാന്റിമിനയുടെ കൃത്യതയുമാണ് ചാംപ്യന്മാര്‍ക്ക് വാരിക്കുഴി ഒരുക്കിയത്. ആശ്വസിക്കാന്‍ മെസ്സിയുടെ 500ആം കരിയര്‍ ഗോള്‍ മാത്രം . 450ഉം ബാഴ്‌സലോണകുപ്പായത്തില്‍. ചാമ്പ്യന്മാരുടെ ഹാട്രിക് തോല്‍വി കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലെത്തിച്ചു.
ര്‍ഗ്രനാഡയെ എതിരില്ലാത്ത മൂന്നുഗോളിന് കെട്ട് കെട്ടിച്ച അത്!ലറ്റിക്കൊ മാഡ്രിഡ് പായിന്റ് പട്ടികയില്‍ 76 പോയിന്റുമായി മുന്നിലുള്ള ബാഴ്‌സയ്‌ക്കൊപ്പമെത്തി. മൂന്നാം സ്ഥാനത്ത് 75 പോയിന്റുള്ള റയല്‍ മാഡ്രിഡുമായപ്പോള്‍ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ലിസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാംയുണൈറ്റഡിനോട് സമനില വഴങ്ങി. ഇരു ടീമിനും രണ്ടുഗോള്‍ വീതം. ലിസ്റ്ററിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ഗോള്‍. ആഴ്‌സനല്‍ഫക്രിസ്റ്റല്‍ പാലസ് മത്സരം ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചു.
ആമൃരലഹീിമ ഢമഹലിരശമ ബാഴ്‌സിലോന വലന്‍സിയ സ്പാനീഷ് ലീഗ്
ഇഛങങഋചഠട