ബിജു മാത്യു, ജോര്‍ജ് ചാണ്ടി, റ്റോമി ജോസഫ്, തോമസ് കുര്യന്‍, ജോണ്‍ കണ്ടത്തില്‍ എന്നിവര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍മാര്‍

08;34am 5/6/2016

Newsimg1_32424963
ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ മാര്‍ക്കം ഹില്‍ട്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാന്‍മാരായി ബിജു മാത്യു, ജോര്‍ജ് ചാണ്ടി, റ്റോമി ജോസഫ്, തോമസ് കുര്യന്‍ (ഷാജി), ജോണ്‍ കണ്ടത്തില്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന് ടോമി കോക്കാട്ട്, സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ അറിയിച്ചു.

കണ്‍വന്‍ഷന്റെ സുഖമായ നടത്തിപ്പിന് ഇവരുടെ സേവനം വളരെയേറെ ഗുണംചെയ്യുമെന്ന് ജോണ്‍ പി. ജോണ്‍ പറഞ്ഞു. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ വളരെ വേഗത്തില്‍ നടക്കു­ന്നു.