ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമം ശോഭനാ ജോര്‍ജ്

03.36 PM 18-05-2016
shob
കൊച്ചി: ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപിയുടെ ഒരു ഓഫറും സ്വീകരിക്കില്ല. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ഇത്ര കാലത്തിനു ശേഷവും ഒരു സ്ഥാനവും ലഭിച്ചിട്ടില്ല. കൂടാതെ വികസന കാര്യത്തില്‍ ചെങ്ങന്നൂര്‍ ഏറെ പിന്നാക്കം പോകുന്ന കാഴ്ചയും കണ്ടു. ഇക്കാരണത്താലാണു ചെങ്ങന്നൂരില്‍ മത്സരിച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയെ സഹായിക്കുമെന്നു കരുതുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് തോല്‍ക്കുമോയെന്ന് അറിയില്ലെന്നും താന്‍ ജയിക്കുമെന്നാണു പ്രതീക്ഷയെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.