ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

02.13 AM 07-09-2016
BJP_Lotus_760x400
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. തിരുവനന്തപുരം കുന്നുകുഴിയിലെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞതായി ജീവനക്കാര്‍ പറയുന്നു. ജനാലയിലെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.