ബിസിനസ് അവസാനിപ്പിക്കില്ലെന്ന് ട്രംപ്

12:23 pm 24/11/2016
download (7)

വാഷിംങ്ടണ്‍: രാജ്യം ഭരിക്കാന്‍ ബിസിനസ് ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ട കാര്യമില്ലെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പുതിയ പ്രസിഡന്‍റിന്‍റെ കീഴില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറെന്ന് അറിയിച്ചിരിക്കുകയാണ് മുന്‍ സൈനിക ജനറല്‍ ഡേവിഡ് പട്രോസ്
ഒരു ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിച്ച്‌ വ്യവസായങ്ങള്‍ കൈമാറുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്‍റിന്‍റെ ആസ്തികള്‍ പാടില്ലെന്ന് നിയമമില്ല, പക്ഷേ മുന്‍ പ്രസിഡന്‍റുമാരെല്ലാം വ്യവസായങ്ങള്‍ കൈമാറിയിട്ടുണ്ട്. ഫോര്‍ബ്സ് മാഗസിന്‍റെ കണക്കനുസരിച്ച്‌ ട്രംപിന് 3.7 ബില്യന്റെ ആസ്തിയുണ്ട്.
വാഷിംഗ്ടണില്‍ അടുത്ത കാലത്ത് തുറന്ന ട്രംപ് ഹോട്ടലാണ് വിവാദപട്ടികയില്‍ മുന്നില്‍, ഹോട്ടല്‍ പണിത ഭൂമി സര്‍ക്കാരിന്‍റെതാണ്.

അധികാരമേല്‍ക്കുന്നതോടെ ട്രംപ് ഒരേസമയം ഉടമസ്ഥനും വാടകക്കാരനുമാകും. മാത്രമല്ല, പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ട്രംപ് ഹോട്ടലിലും താമസസൗകര്യമൊരുക്കുന്നുണ്ട്. അതുതന്നെ ലാഭക്കച്ചവടമാണ് ട്രംപ് എന്ന വ്യവസായിയെ സംബന്ധിച്ച്‌.
സിഐഎ മുന്‍ ഡയറക്ടറും സൈനികമേധാവിയുമായിരുന്ന ഡേവിഡ് പട്രോസ് ട്രംപ് ടീമില്‍ അംഗമാകാന്‍ തയ്യാറെനന്ന അറിയിച്ചത് മറ്റൊരു ച‍ര്‍ച്ചാവിഷയമായിരിക്കയാണ്. വിവാഹേതര ബന്ധം പുറത്തായതിനെത്തുടര്‍ന്ന് സ്ഥാനം രാജിവെക്കേണ്ടിവന്ന ഡേവിഡ് പട്രോസ് രാജ്യത്തിന്‍റെ മികച്ച സൈനികമേധാവികളില്‍ ഒരാളായിരുന്നു.
പ്രഖ്യാപനങ്ങളില്‍ നിന്ന് പിന്നോട്ടുപോകുന്നത് തുടരുകയാണ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം അസംബന്ധമെന്ന് പറഞ്ഞിരുന്ന ട്രംപ് ഇപ്പോള്‍ അത് തെറ്റെന്ന് അംഗീകരിച്ചിരിക്കുന്നു. പക്ഷേ ആസ്തികളുടെ കാര്യത്തില്‍ ട്രംപിനെതിരെ പ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണ് ഡമോക്രാറ്റ് സെനറ്റര്‍മാര്‍. ഇക്കാര്യത്തില്‍ ട്രംപ് പ്രതികരിച്ചിട്ടില്ല.