ബിഹാര്‍ വെള്ളപ്പൊക്കം: ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം

01:19 pm 25/8/2016

download (4)
പാറ്റ്‌ന: വെള്ളപ്പൊക്ക ദുരിതത്തിലായ ബിഹാറില്‍ ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ദുരന്തനിവാരണ സേനാംഗങ്ങള്‍ യുവതിയുടെ നിലവിളി കേട്ടത്. തുടര്‍ന്ന് ബോട്ടില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യുവതി കുഞ്ഞിനു ജന്മം നല്കുകയായിരുന്നു. പാറ്റ്‌നയില്‍നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള വൈശാലി ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് കൂടുതല്‍ ശുശ്രൂഷകള്‍ക്കായി യുവതിയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഗംഗാ നദി കരകവിഞ്ഞതോടെ ബിഹാറിലെ 24 ജില്ലകള്‍ വെള്ളത്തിലാണ്. വെള്ളപ്പൊക്ക ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നു. 30 ലക്ഷം ആളുകള്‍ വെള്ളപ്പൊക്കക്കെടുതിയിലാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നതീഷ് കുമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 778 സുരക്ഷാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ട