ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.

03:30 pm 6/10/2016
download (4)

ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ.
പാട്‌ന: ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. മദ്യനിരോധനവും മൗലികാവകാശവും ഒരുമിച്ച് പോകില്ലെന്ന് ദീപക് മിശ്ര, യു യു ലളിത് എന്നിരുടെ ബെഞ്ച് വ്യക്തമാക്കി. ബാറുടമകളോട് ആറാഴ്ചയ്ക്കകവും സംസ്ഥാന സര്‍ക്കാരിനോട് നാല് ആഴ്ചയ്ക്കകവും നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പത്താഴ്ചയ്ക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.