ബിഹാറിലെ മധുബനിയില്‍ ബസ് മറിഞ്ഞ് നാലു മരണം

07:28 PM 19/09/2016
images (1)
പട്ന: ബിഹാറിലെ മധുബനി ജില്ലയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പട്നയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെ ബെനാപത്തി ഏരിയയില്‍ ബസൈതാ ചൗകിലാണ് അപകടം നടന്നത്. 12 ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നിഗമനം. സ്ത്രീ ഉള്‍പ്പെടെ നാലു പേരുടെ മൃതദേഹമാണ് കണ്ടത്തെിയിട്ടുള്ളത്.

മധുബനിയില്‍ നിന്നും സീതാമര്‍ഗിയിലേക്ക് പോവുകയായിരുന്ന ബസാണ് 25 അടി ആഴമുള്ള തടാകത്തിലേക്ക് മറിഞ്ഞത്. 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കയാണ്. ദുരന്ത നിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.