ബിഹാറില്‍ ഇടിമിന്നലേറ്റു മൂന്നു പേര്‍ മരിച്ചു

09:40am 17/7/2016

download (7)

പാറ്റ്‌ന: ബിഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. ബിഹാറിലെ ജമുവി ജില്ലയില്‍ ഇടിമിന്നലേറ്റു മൂന്നു പേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്യുകയായിരുന്ന മൂന്നു സ്ത്രീകളാണു ഇടിമിന്നലേറ്റു മരിച്ചത്. 300 ലേറെ ഗ്രാമങ്ങളാണ് മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നത്. 16,240 ഹെക്ടര്‍ കൃഷിഭൂമിയും വെള്ളത്തിനടിയിലായതായാണ് വിവപരങ്ങള്‍.