9:15pm
04/02/2016
കോട്ടയം: കേരളത്തില്‍ വികസനം വരണമെങ്കില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കാനുള്ള നിര്‍ണായക തീരുമാനം ജനങ്ങള്‍ എടുക്കണമെന്നും ഷാ പറഞ്ഞു.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ കേരളത്തില്‍ ഭരണമാറ്റമുണ്ടാകുന്നു. എന്നാല്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി വരുന്നത് സംസ്ഥാനത്തിന് ഒരു ഗുണവും ഇതുവരെ ചെയ്തിട്ടില്ല. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ കേരളം അക്രമത്തിന്റെ നാടാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനം അഴിമതിയുടെ കൂത്തരങ്ങാവുന്നു. വോട്ടുബാങ്ക് രാഷ്ട്രീയമാണ് യു.ഡി.എഫും എല്‍..ഡി.എഫും കളിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.