ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നു രാഹുല്‍ ഗാന്ധി

10:53am 4/5/2016

M_Id_424039_Rahul_Gandhi
ന്യൂഡല്‍ഹി: ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോമണ്‍വെല്‍ത്ത് ഗെയിംസിലും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എപ്പോഴും എന്നെയാണ് ലക്ഷ്യമിടുന്നത് അതില്‍ സന്തോഷിക്കുന്നു. കോമണ്‍വെല്‍ത്ത് അഴിമതിക്കേസുമായി ബന്ധപ്പെട്ടും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും രാഹുല്‍ ഗാന്ധിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ബി.ജെ.പി എം.പി കീര്‍ത്തി സൗമ്യയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കുമാണ് കീര്‍ത്തി കത്തയച്ചത്