ബി.ജെ.പി ഭീകര തട്ടിപ്പ് പാര്‍ട്ടിയെന്ന് മമത

05:06pm 09/04/2016
download
അന്‍സോള്‍: ബി.ജെ.പി എന്നാല്‍ ഭയാനക് ജാലി പാര്‍ട്ടി (ഭീകരമായ തട്ടിപ്പ് പാര്‍ട്ടി) യാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ പറഞ്ഞതിന്റെ പേരില്‍ ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നും മമത വെല്ലുവിളിച്ചു. പശ്ചിമബംഗാളിലെ അന്‍സോളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ചാണ് മോദി മമതക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

താന്‍ ആരുടേയും മുമ്പില്‍ തല കുനിക്കാറില്ല. തലയുയര്‍ത്തിയാണ് പോരാടുക. താന്‍ മോദിയുടെ വേലക്കാരിയല്‌ളെന്നും മമത തിരിച്ചടിച്ചു. മോദി ആര്‍.എസ്.എസ്‌കാരനെ പോലെയാണ് സംസാരിക്കുന്നത്. വലിയ പ്രസംഗങ്ങള്‍ നടത്താന്‍ എളുപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടി പവര്‍ത്തിക്കാനാണ് പ്രയാസം. സംസ്ഥാനത്ത് വരുമ്പോഴെല്ലാം വളരെ മോശമായ രീതിയില്‍ വ്യക്തിഹത്യ നടത്തുന്ന മോദിയുടെ നടപടിയില്‍ താന്‍ ഖേദിക്കുന്നു. പൊതു സദസ്സില്‍ സംസാരിക്കുന്നതിന് മോദി കുറച്ചുകൂടി പരിശീലനം നേടേണ്ടതുണ്ടെന്നും മമത പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പോലും താന്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാറില്‌ളെന്നും മമത വ്യക്തമാക്കി.