ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.

09:40 am 1/10/2016
images (6)
ദുബൈ :ജുമൈറ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. ദുബൈ അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ എട്ട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ നൗഷാദിനെ സുഹൃത്തുക്കള്‍ രക്ഷിച്ച് കരക്കുകയറ്റി.
പിന്നീട് ആംബുലന്‍സ് എത്തി അല്‍ ബര്‍ഷയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ട് വര്‍ഷമായി അല്‍ റസാഫ ഗ്രോസറിയില്‍ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. ഫെബ്രുവരി നാലിന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. കോമുവാണ് നൗഷാദിന്‍െറ പിതാവ്. മാതാവ്: ആസിയ. മൂന്ന് സഹോദരങ്ങളുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.