ബീഫ് കഴിച്ചതിനാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞു’ -മേവാത്ത് ഇരകൾ

06:41 PM 11/09/2016
images (6)
മേവാത്ത്: ബീഫ് കഴിച്ചതിനാലാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികൾ പറഞ്ഞതായി മേവാത്ത് ഇരകൾ. ഡൽഹിയിൽ സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മിയോടാണ് ഹരിയാനയിൽ ഗോരക്ഷകരുടെ മാനഭംഗത്തിനിരയായ യുവതികൾ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.

ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോരക്ഷകര്‍ ആക്രമിച്ചത്. കുടുംബനാഥനായ സഹ്റുദ്ദീന്‍െറ മകന്‍ ഇബ്രാഹീം (45) ഭാര്യ റഷീദന്‍ (36) എന്നിവരാണ് ആക്രമത്തിൽ കൊല്ലപ്പെട്ടത്.