ബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു

08:29 AM 22/09/2016
images (4)
എറണാകുളം: എറണാകുളം നെല്ലാട് ബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തൻപുരക്കൽ അജയൻ (37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബീയർ പാർലറിലെ സഹപ്രവർത്തകനെ പൊലീസ് തിരയുന്നു.