ബുറൈദയില്‍ ബുഫിയ ജീവനക്കാരനായിരുന്ന മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

07:23 am 6/11/2016
images (2)

ബുറൈദ (റിയാദ്): ബുറൈദയില്‍ ബുഫിയ ജീവനക്കാരനായിരുന്ന മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കണ്ണുര്‍ ഇരിക്കുര്‍ തട്ടപറമ്പ് പള്ളിക്കല്‍ വീട്ടില്‍ അബ്ദുല്ല ആയിശ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാലിഹാണ് (30) ആണ് മരിച്ചത്. താമസസ്ഥലത്തെ കുളിമുറിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ജോലി കഴിഞ്ഞ് 11 മണിയോടെ മുറിയിലത്തെിയ സാലിഹിനെ സഹപ്രവര്‍ത്തകന്‍ ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ഹാന്‍ഡ് ഷവര്‍ കൈയില്‍ മുറുകെ പിടിച്ച നിലയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്.

കാലാവാസ്ഥാ വ്യതിയാനത്തിന്‍െറ ഭാഗമായി വെള്ളത്തിന് തണുപ്പ് അനുഭവപ്പെട്ടതിനാല്‍ ചൂട് കാലത്ത് പ്രവര്‍ത്തനരഹിതമാക്കിയിരുന്ന ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച നിലയിലായിരുന്നു. ഹാന്‍ഡ് ഷവര്‍ വഴി വൈദ്യുതി പ്രവഹിച്ചതാണ് മരണകാരണമെന്നാണ് സ്ഥലത്തത്തെിയ ആരോഗ്യ സംഘത്തിന്‍െറ നിഗമനം. കൈയില്‍ പൊള്ളലേറ്റിട്ടുണ്ട്. പൊലീസും സ്പോണ്‍സറും സ്ഥലത്തത്തെിയശേഷം വൈദ്യുതി ബന്ധം വിഛേദിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

നാട്ടില്‍ അറബി അധ്യാപകനായിരുന്നു. ഒമ്പത് മാസം മുമ്പാണ് ബുറൈദയിലത്തെിയത്. ഭാര്യ മുനീറ. രണ്ടരവയസ്സുകാരന്‍ മാസിന്‍ മുഹമ്മദ് മകനാണ്. മൃതദേഹം ബുറൈദ സെന്‍ട്രള്‍ ആശുപത്രി മോര്‍ച്ചറിയില്‍.