ബെനഡിക്ട് മാര്‍പാപ്പയെപ്പോലെ നേരത്തെ വിരമിക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

08:36am 31/5/2016
Newsimg1_45359153
Picture
വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമിയെപ്പോലെ മാര്‍പാപ്പ സ്ഥാനത്തുനിന്നു നേരത്തെ വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഇപ്പോഴത്തെ മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ സ്വയം വിരമിക്കുകയായിരുന്നു. 600 വര്‍ഷത്തിനിടെ ആദ്യമായാണ് അന്നു മാര്‍പാപ്പ വിരമിച്ചത്.

അതിനിടെ കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരാക്കാന്‍ കഴിയുമോ എന്നു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു നിലവില്‍ പുരുഷന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഈ പദവിയില്‍ സ്ത്രീകളെയും നിയോഗിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. 900 പേര്‍ വരുന്ന കന്യാസ്ത്രീ സമൂഹവുമായി നടത്തിയ ചര്‍ച്ചയിലാണു കമ്മിഷനെ വയ്ക്കണമെന്ന നിര്‍ദേശം മാര്‍പാപ്പ അംഗീകരിച്ച­ത്.