ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം

09:46am 11/7/2016
Newsimg1_47733988

സംഘടന ഏതുമായിക്കോട്ടെ ഞങ്ങളുടെ സുഹൃത്ത് വിജയിക്കണം .അതു ഫോമാ ആയാലും ഫൊക്കാന ആയാലും .ഫ്‌ലോറിഡയില്‍ നടന്ന ഫോമാ കണ്‍ വന്‍ഷനു ചിക്കാഗോയില്‍ നിന്നു യാത്ര തിരിക്കുമ്പോള്‍ തന്നെ വിജയ രഥം ഒരുക്കിയിട്ടാണ് ഫ്‌ളോറിഡയ്ക്ക് പോയത് .ഫോമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായാണ് ഫോമാ കണ്‍വന്‍ഷനില്‍ ഈ നാല്‍വര്‍ സംഘം എത്തിയത്.ബെന്നിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .ജോയ് നേടിയകാലായില്‍,സാബു നെടുവീട്ടില്‍,ടിറ്റോ കണ്ടാരപ്പള്ളില്‍ ,ജോയ് ചെമ്മാച്ചേല്‍ എന്നിവര്‍.
കോട്ടയത്തുവച്ചു തുടങ്ങിയ സൗഹൃദം കേരളമണ്ണും കടന്ന് അമേരിക്കയില്‍ എത്തി നില്‍ക്കുമ്പോള്‍ തങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്ത് അമേരിക്കയില്‍ മലയാളി സംഘടനകളുടെ സംഘടന ആയ ഫോമയുടെ പ്രസിഡന്റായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

ഏറ്റെടുക്കക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ പ്രാപ്തിയുള്ള ആളാണ് ബെന്നിയെന്നു സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.ചിക്കാഗോയില്‍ നടന്നിട്ടുള്ള താരസംഗമങ്ങളുടെ സംഘാടകന്‍ എന്ന നിലയില്‍ പേരും പ്രശസ്തിയും ബെന്നി നേടിയിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളെയും ഒപ്പം നിര്‍ത്തുവാന്‍ ബെന്നിക്കുള്ള താല്‍പ്പര്യം ഒന്നു വേറെ തന്നെയാണ് .

ഇനിയുള്ള രണ്ടു വര്‍ഷങ്ങള്‍ എല്ലാ മാനസിക ശാരീരീക പിന്തുണയും ബെന്നിക്ക് നല്‍കും.സംഘടനാപരമായി ചിലപ്പോള്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും മാനസിക പിന്തുണയ്ക്ക് കുറവില്ല. അതു എന്നും ഉണ്ടാകുന്നതല്ലേ .

ചിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ 2018 ലെ കണ്‍വന്‍ഷന്‍ ഗംഭീരമാക്കാന്‍ ബെന്നി വാച്ചാച്ചിറയ്ക്കു വേണ്ട സഹായം നല്‍കും.സുഹൃദ് ബന്ധങ്ങളാണ് എന്നും സംഘടനകളുടെ ശക്തി.സൗഹൃദങ്ങള്‍ വളരട്ടെ .സംഘടനകള്‍ ശക്തമാകട്ടെ.