ബെന്‍ഡിഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കാറപകടത്തില്‍ മരി­ച്ചു

09:51am 22/6/2016

– ജോസ് .എം. ജോര്‍ജ്
Newsimg1_51904153ബെന്‍ഡിഗോ: ­ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീ.ടിനു മാത്യുവിന്റെ സഹോദരന്‍ ടിജു മാത്യു ( 30 ) ആണ് മരിച്ചത്.പിറവം കുഞ്ഞമ്മാട്ടില്‍ മാത്യൂവിന്റെയും ജോസഫൈന്റെയും മകനാണ് ടിജു.ചൊവ്വാഴ്ച രാത്രി സുഹൃത്തിനെ വീട്ടിലാക്കാന്‍ പിറവം­ എര്‍ണാകുളം റൂട്ടില്‍ കാറില്‍ പോകുമ്പോള്‍ ഇവര്‍ ഓടിച്ച വാഹനം ബസില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. അവിവാഹിതനായ ടിജു ഡയാലിസ് സംബന്ധമായ കോഴ്‌സിന്റെ ഉപരിപഠനം നടത്തുകയായിരുന്നു. മരിച്ച ടിജുവിന്റെ പിതൃസഹോദരന്‍ അമേരിക്കയില്‍ നിന്നും വന്ന ശേഷം മാത്രമെ ശവസംസ്കാരം നടക്കുകയുള്ളൂ. ബെന്‍ഡിഗോയിലുള്ള ടിനു നാട്ടിലേയ്ക്ക് നാളെ തിരിയ്ക്കും. ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ ടിജുവിന്റെ മരണത്തില്‍ അഗാഥമായ ദുഃഖം രേഖപ്പെടുത്തി