ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന് പുതിയ വെബ്‌സൈറ്റ്

09:55pm 18/4/2016

Newsimg1_13273645
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഒരു ചടങ്ങില്‍ വച്ചു നിര്‍വഹിച്ചു.

പുതിയ വെബ്‌സൈറ്റ് േെ.ഴൃലഴീൃശീരെമവേലറൃമഹ.രീാ ആധുനിക സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ഈ വെബ്‌സൈറ്റിനുവേണ്ടി ഏരണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഷിബു മാത്യു, മാത്യു പൂഴിക്കുന്നേല്‍, അലീന ഡാനിയേല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.