ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ പിക്‌നിക്ക് ജൂലൈ 30-ന്

09:33am 26/7/2016
Newsimg1_71688984
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് സ്‌കോക്കിയിലുള്ള ലാര്‍മി പാര്‍ക്കില്‍ (5251 Sherwin Ave, Skokie, IL 60077) വച്ച് ജൂലൈ 30-നു ശനിയാഴ്ച നടത്തുന്നു. ഷലയളി്വ 9.30­-നു ആരംഭിക്കുന്ന പിക്‌നിക്ക് ഫാ. ഡാനിയേല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ബാര്‍ബിക്യു തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിയോടെ പരിപാടികള്‍ സമാപിക്കും.

ഫിലിപ്പ് കുന്നേല്‍ (708 289 588 വിന്‍സി വെങ്ങാഴിയില്‍ (773 341 8435) എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.