ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു.

04:34 pm 30/9/2016
images (2)
ബെർലിൻ :മധ്യജർമനിയിലെ ബോഹും നഗരത്തിലെ ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്​. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയിൽ തീപിടുത്തമുണ്ടായത്​. ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.

ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവൻ കത്തി നശിച്ചതായാണ് വിവരം.