ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു

06:59 PM 01/06/2016
download (1)
മുംബൈ: പ്രശസ്ത ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ന് ബാന്ദ്രയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയ റസാക് ഖാന്‍ നിഞ്ച ചാച്ച എന്നയിരുന്നു അറിയപ്പെട്ടിരുന്നത്്.
രൂപ്കി റാണി ചോറോന്‍ കാ രാജ, മോഹ്റ, രാജാ ഹിന്ദുസ്ഥാനി, പ്യാര്‍ കിയാതൊ ഡര്‍ണാ ക്യാ, ബാദ്ഷാ, ഹേരാ ഫെരി തുടങ്ങി 90 ലേറെ ചിത്രങ്ങളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിട്ടുണ്ട് റസാക് ഖാന്‍. 90 കളുടെ ആദ്യത്തില്‍ വെള്ളിത്തിരയില്‍ എത്തിയ അദ്ദേഹം ഈ വര്‍ഷം ക്യാ കൂള്‍ ഹേ ഹം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കപില്‍ ശര്‍മയുടെ കോമഡി നൈറ്റില്‍ ഗോള്‍ഡന്‍ ഭായിയായി എത്തിയിരുന്നു. ആര്‍.കെ ലക്ഷമണ്‍ കി ദുനിയ, ചമത്കാര്‍ എന്നി ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടു.