10:12AM 27/6/2016
പനാജി: നദിയിലെ പായലും കളകളും നീക്കംചെയ്യുന്ന യന്ത്രം ഘടിപ്പിച്ച ബോട്ടില്‍ കയറിയപ്പോള്‍ നദിയില്‍ വീണ പനാജി മേയറെ രക്ഷപ്പെടുത്തി. പനാജി കോര്പറേഷന് മേയര്‍ സുരേന്ദ്ര ഫര്ട്ടാഡോയെയാണു രക്ഷപ്പെടുത്തിയത്. സെന്റ് ഇനസ് നദി വൃത്തിയാക്കാന്‍ എത്തിച്ച യന്ത്രത്തിന്റെ പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകരോട് വിവരിക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞ് മേയര്‍ നദിയില്‍ വീണത്.