ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍ .

03:24 pm 12/11/2016

– പി. പി. ചെറിയാന്‍
unnamed

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്): മുന്‍ ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് ടീം ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5.30ന് ഡാലസില്‍ നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഡിസ്ട്രിബ്യൂഷന്‍ വെയിലുളള മെട്രൊ ചര്‍ച്ച് ഓഫ് ഗോഡ് ആതിഥേയത്വം വഹിക്കുന്ന മ്യൂസിക്ക് കണ്‍സര്‍ട്ടില്‍ മെട്രൊ ജയ് ഹൊ ബാന്റും, ഡാള്‍ട്ടണ്‍ ദിവാകരനും സംയുക്തമായി ഒരുക്കുന്ന സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും ഉണ്ടായിരിക്കും.

കണ്‍സര്‍ട്ടിലേക്കുളള പ്രവേശനം സൗജന്യമാണ്. സൗജന്യ പാര്‍ക്കിങ്ങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നതിനു ഏവരേയും ക്ഷണിക്കുന്നതായും ഇവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സതീഷ് : 214 606 5724, സാം : 972 821 6123, സ്റ്റീഫന്‍ : 214 636 5918.