ബ്രംപ്ടന്‍ മലയാളി സമാജം ഇന്ത്യന്‍ സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 20-ന്

10:32 am 19/8/2016
Newsimg1_28422768

ബ്രാംപ്ടണ്‍: ഇന്ത്യന്‍ ദേശീയതയിലും സംസ്കാരത്തിലും അടിയുറച്ചു പ്രവര്‍ത്തിച്ചു വരുന്ന കാനഡയിലെ ദേശസ്‌നേഹികളുടെ പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജം പതിവ് പോലെ ഈ വര്‍ഷവും ഇന്ത്യന്‍ സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ വരുന്ന ശനിയാഴ്ച 6.30 P.M – 10245 Kennedy Road ലുള്ള സമാജം സെന്ററില്‍ വെച്ചാണ് ലളിതവും ഹൃസ്വവുമായ ആഘോഷങ്ങള്‍ സമാജം സംഘടിപ്പിക്കുന്നത്.

ശൗര്യചക്ര പുരസ്­കാരം നല്‍കി രാജ്യം ആദരിച്ച മലയാളി ലെഫ്റ്റനന്റ് ഇ കെ നിരഞ്ജന്‍ ഉള്‍പ്പെടെയുള്ള ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് കനേഡിയന്‍ മലയാളികളുടെ ദേശസ്‌നേഹത്തിന്റെ മായാത്ത മുഖമുദ്രയായി ബ്രംപ്ടന്‍ മലയാളി സമാജത്തിനു വേണ്ടി അനിത മാത്യു ചിട്ടപ്പെടുത്തി ബെന്നി ആന്റണി ആലപിച്ചു മലയാള മയൂരം ടി വി നിര്‍മ്മിച്ച “ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്” എന്ന ദേശഭക്തി കാവ്യത്തിന്റെ ദിശ്യാവിഷ്കാരം സമാജം ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രസ്‌നേഹികള്‍ക്കായി സമര്‍പ്പണം ചെയ്യുന്നതാണ്.

ഓഗസ്റ്റ്­ 20 ശനിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ ദേശസ്‌നേഹികളെയും അവരുടെ ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.