10:15am 8/6/2016
ഫ്ളോറിഡ: ആദ്യ മത്സരത്തില്‍ ഗോള്‍രഹിത സമനിലയുമായി നിരാശജനക പ്രകടനം കാഴ്ചവച്ച ബ്രസീല്‍ തിരിച്ചു വരവ് ലക്ഷ്യമിട്ട് ഇന്ന് വീണ്ടും ഇറങ്ങും.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികള്‍. കോപ്പ അമേരിക്ക ചരിത്രത്തില്‍ ഇതാദ്യമായി കളിക്കുന്ന ഹെയ്തിക്ക് ബ്രസീലിനെതിരായ പോരാട്ടവും നടാടെയാണ്.
ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരേ മുന്‍നിര മങ്ങിയതാണ് മഞ്ഞക്കിളികള്‍ക്ക് വിനയായത്. ഇന്ന് ഹെയ്തിയുടെ വലനിറച്ച് ഫോമിലേക്ക് ടീം മടങ്ങിയെത്തുമെന്നാണ് കോച്ച് ദൂംഗ പ്രതീക്ഷിക്കുന്നത്.
ഇക്വഡോറിനെതിരേ കളിച്ച ടീമില്‍ നിന്നു മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോറും പെറുവും ഏറ്റുമുട്ടും. പെറുവാണ് മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്.