ബ്രസീൽ ഫുട്​ബോൾ കളിക്കാരുമായി സഞ്ചരിച്ച വിമാനം കൊളംബിയയിൽ തകർന്നു​ വീണു

11:59 AM 29/11/2016
download

മെഡിലിൻസ്​: ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ്​ കളിക്കാരുമായി സഞ്ചരിച്ച വിമാനം ​കൊളംബിയയിൽ തകർന്ന്​ വീണു. 72 യാത്രക്കാരും 9 ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.​ ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​േട്ടർഡ്​ വിമാനമാണ്​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിൽ​ തകർന്ന്​ വീണത്​.

അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്​. അപകടത്തിൽ ആരും രക്ഷ​പ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന്​ മെഡിലിൻസ്​ മേയർ ഫെഡ്​റികോ ഗുറ്റിയേർസ്​ അറിയിച്ചു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.