ബ്രിജ്പാലിന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്

10:15 am 12/8/2016
download (9)
ഗാസിയാബാദ്: ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോതിയയ്ക്കുനേരെ അജ്ഞാതരുടെ ആക്രമണം. തോക്കുധാരികളായ അക്രമികള്‍ ബ്രിജ്പാലിനു നേരെ 100 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

തിയോതിയയ്‌ടെ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ തിയോതിയയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നോയിഡയിലെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് മാറ്റി. തിയോതിയയുടെ കൂടെയുണ്ടായിരുന്ന ഏഴു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.