ബ്രിട്ടാസിനേയും കൈരളിയേയും വിമർശിച്ച് ആഷിക് അബു

03:50 PM 19/09/2016
images (13)
കൊച്ചി: കൈരളി ചാനലിനേയും അവതാരകൻ ജോൺ ബ്രിട്ടാസിനേയും വിമർശിച്ചുകൊണ്ട് സംവിധായകൻ ആഷിഖ് അബു. ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച സാം മാത്യുവിനെയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകനായ ജോൺ ബ്രിട്ടാസിനേയുമാണ് ആഷിക് ്ബു രൂക്ഷമായി വിമർശിച്ചത്.

”എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.” എന്നാണ് ഫേസ്ബുക്കിലൂടെ ആഷിക് അബു രൂക്ഷമായി പരിഹസിച്ചത്.

ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി. ജങ്ഷൻ എന്ന പരിപാടിയിലാണ് ബലാൽസംഗിയെ പ്രണയിക്കുന്ന ഇരയെക്കുറിച്ചുള്ള കവിത സാം മാത്യു പാടിയത്. ഇതിനെ പ്രോത്സാഹിപ്പിച്ച ബ്രിട്ടാസിനെയും കൈരളി ടി.വിയേയും കവി സാം മാത്യുവിനേയുമാണ് ആഷിക് അബു വിമർശിക്കുന്നത്.