09: 11am 20/5/2016
തിരുവനന്തപുരം: ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്. ടെലിവിഷന്‍-പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. രാജ്യാന്തര നിലവാരമുള്ള പരസ്യങ്ങള്‍ക്ക് ഒരേ മുഖച്ഛായ വരുത്താതെ പല രീതികള്‍ കൈവരുത്താനും ബ്രിട്ടാസ് ശ്രമിച്ചു. തെരഞ്ഞെടുപ്പിന് മൂന്നു മൂന്നണികളും ആപ്ത വാക്യങ്ങള്‍ രചിച്ചു.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് എല്‍.ഡി.എഫും വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന് യു.ഡി.എഫും വഴി മുട്ടിയ കേരളം, വഴികാട്ടാന്‍ ബി.ജെ.പി എന്ന് ബി.ജെ.പിയും ആപ്ത വാക്യങ്ങള്‍ ഉണ്ടാക്കി. എല്‍.ഡി.എഫിന്റെ ആപ്തവാക്യത്തിന് വിമര്‍ശനങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും ഏറെയുണ്ടായെങ്കിലും ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു.