ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും ജര്‍മന്‍ പൗരത്വം വേണം

09:33 pm 8/10/2016

– ജോര്‍ജ് ജോണ്‍
Newsimg1_81787160
ഫ്രാങ്ക്ഫര്‍ട്ട്: ബ്രിട്ടനില്‍ നിന്നും ജര്‍മനിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും, ജോലി ചെയ്യുന്ന യുവാക്കളും ജര്‍മന്‍ പൗരത്വത്തിനായി സമരം ചെയ്യുന്നു. ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകുന്ന ബ്രിട്ടന്റെ പൗരത്വം തങ്ങള്‍ക്ക് തങ്ങള്‍ക്ക് വേണ്ടെന്നും ജര്‍മന്‍ പൗരത്വം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ സമരം തുടങ്ങിയിരിക്കുന്നത്.

ജര്‍മന്‍ പൗരത്വം ലഭിക്കണമെങ്കില്‍ മിനിമം 8 വര്‍ഷം ജര്‍മനിയില്‍ താമസിച്ചിരിക്കണം എന്നാണ് നിയമവ്യവസ്ഥ. എന്നാല്‍ അതിന് ഇളവ് നല്‍കണം, തങ്ങള്‍ ജര്‍മനിയില്‍ താമസിക്കുന്നു എന്നതാണ് ഇവരുടെ ആവശ്യം. ജര്‍മന്‍ ഗവര്‍മെന്റ് ഇതിനോട് അനുകൂലമല്ലാത്ത നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പാര്‍ട്ടി ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും പിന്തുണ നല്‍കുന്നു. ഇതേവരെ 5000 പേര്‍ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ജര്‍മന്‍ പൗരത്വം സ്വീകരിച്ചു. ഇപ്പോള്‍ ഏതാണ്ട് 100.000 പേരാണ് പുതിയതായി ജര്‍മന്‍ പൗരത്വത്തിന് ശ്രമിക്കുന്നത്. ഈ പുതിയ അപേക്ഷകരിലാണ് മിനിമം 8 വര്‍ഷം ജര്‍മനിയില്‍ താമസിച്ചിരിക്കണം എന്ന നിയമവ്യവസ്ഥക്ക് യോഗ്യത ഇല്ലാത്തവര്‍ ഉള്ളത്.