ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കന്‍

11-10-2016 12.27 AM
Santhosh_Jingan_760x400
കൊച്ചി: ഡല്‍ഹിക്കെതിരെ സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കന്‍.ഗോള്‍ നേടാമായിരുന്ന നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൊച്ചിയില്‍ കാണികള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജിങ്കന്‍ പറഞ്ഞു.
ഡെല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തെത്തിയ സന്ദേശ് ജിങ്കന്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയില്ല.
ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആര്‍ത്തലയ്ക്കുന്ന കാണികളാണ് ടീമിന്റെ ശക്തിയെന്നും ജിങ്കന്‍ പറഞ്ഞു.