ഭക്തിയുടെ നിറവില്‍ മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണ

08:34 am 19/11/2016

– മനു നായര്‍
Newsimg1_98949678
അരിസോണ: അയ്യപ്പസ്വാമി മണ്ഡലകാലത്തോടനുബന്ധിച്ചു അരിസോണയിയിലെ അയ്യപ്പഭക്തര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വൃതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം 1 മുതല് 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26വരെ) നടത്തുന്നു. ഈ മണ്ഡലകാലദിനങ്ങളില്‍ അരിസോണയിലുള്ള വിവിധക്ഷേത്രങ്ങളില്‍ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്വച്ചും അയ്യപ്പഭജനയുംപൂജയും നടക്കും.

മണ്ഡലകാല വൃതാരംഭത്തിനുതുടക്കം കുറിച്ചുകൊണ്ട് ഞാറാഴ്ച നവംബര്‍ 20-ന് വൈകിട്ട്അഞ്ചുമണിക്ക് ഭാരതീയ ഏകതാമന്ദിറില്‍ വച്ച് അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു. അയ്യപ്പ സമാജ് അരിസോണയുടെ ആഭിമുഖൃത്തില്‍ നടക്കുന്ന പൂജാദികര്‍മ്മങ്ങളിലും ഭജനയിലും പങ്കുചേര്‍ന്നു കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവുംനേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരംഎല്ലാ അയ്യപ്പവിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു തിരുവല്ല (623 455 1553) ,ഡോ. ഹരികുമാര്‍ കളീക്കല്‍ (480 381 5786) ,ശ്രീപ്രസാദ് (480 620 9334), സുധിര്‍ കൈതവന (4802467546). www.ayyappasamaj.org