12:05pm 24/6/2016
ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനെതിരെ നടിയും ഭാര്യയുമായ രാധിക ശരത്കുമാര് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഭര്‍ത്താവിന് യാതൊരു കുഴപ്പവും ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും രാധികയുടെ ട്വീറ്റില്‍ പറയുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളേ ഉള്ളൂ. സ്ഥിരീകരണമില്ലാത്ത വ്യാജവാര്‍ത്തകളെ വിശ്വസിക്കരുതെന്നും രാധിക ട്വിറ്ററില്‍ കുറിച്ചു.
ആരോഗ്യം വീണ്ടെടുത്ത ശരത് കുമാര്‍ ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു