ഭഗത് സിങ്ങിന്റെ പേരില്‍ വിമാനത്താവളം

1:57pm 1/4/2016

download
ചണ്ഡിഗഢ്: നിര്‍മാണം പൂരോഗമിക്കുന്ന ഹരിയാനയിലെ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ പേരിടാന്‍ തീരുമാനം. ഹരിയാന നിയമസഭ ഐക്യകണ്‌ഠേനെയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന വകുപ്പിന്് കത്തയക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ അറിയിച്ചു.

എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നല്‍കുന്നതിനോട് എതിര്‍പ്പില്‌ളെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പഞ്ചാബ്ഹരിയാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് 485 കോടി രൂപ ചെലവഴിച്ചാണ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്.