ഭഗത് സിങ് ഭീകരവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പാഠപുസ്തകം

28/04/2016
download (2)
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പാഠപുസ്തകം സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ ഭീകരവാദിയായി മുദ്രകുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ഭഗത് സിങ്ങിനോടൊപ്പം രക്തസാക്ഷികളായ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസേന എന്നിവരുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ‘വിപ്‌ളവകാരികളായ ഭീകരവാദികള്‍’ എന്നാണ് മുദ്രകുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിറ്റഗോങ് പ്രസ്ഥാനത്തെയും സൈനികരെ കൊലപ്പെടുത്തിയതിനെയും ഭീകരവാദ നടപടിയായിട്ടാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.
പല പ്രമുഖ ചരിത്രകാരന്മാരും എഴുത്തുകാരും അധികൃതരോട് തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം പ്രചാരണത്തില്‍ എത്തിയിട്ട് രണ്ടരപ്പതിറ്റാണ്ടിലധികമായി. അതേസമയം, സംഭവത്തിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനി രംഗത്തുവന്നു.
ഇത് അക്കാദമിക കൊലപാതകമാണെന്ന് അവര്‍ പറഞ്ഞു. അധ്യായം തിരുത്തി പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ ഉറപ്പുനല്‍കിയതായും അവര്‍ പറഞ്ഞു.