ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് ന്യുയോര്‍ക്കില്‍ സെപ്റ്റംബര്‍ 28 മുതല്‍

09:15 am 14/8/2106

പി. പി. ചെറിയാന്‍
unnamed (1)
ന്യുയോര്‍ക്ക് : നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് 2016 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ വരെ നടത്തപ്പെടുന്നു. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതു ന്യുയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍തോമ ഇടവകയാണ്.

നോര്‍ത്ത് അമേരിക്ക ­ -യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്‌കോപ്പയും കൊട്ടാരക്കര ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, റവ. ബൈജു മാര്‍ക്കോസ് (ലൂതറന്‍ സ്കൂള്‍ ഓഫ് തിയോളജി) റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ഡെന്നി ഫിലിപ്പ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ചുളള പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

കോണ്‍ഫറന്‍സിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഐസക്ക് പി. കുര്യന്‍ ­ 718 450 2869 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.