ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ 721 ഒഴിവുകള്‍

04:07pm 27/6/2016
download (9)

ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 721 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓവര്‍സിയര്‍, ജൂനിയര്‍ ഓവര്‍മാന്‍, മൈനിങ് സിര്‍ദാര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
തസ്തിക, ഒഴിവുകള്‍, യോഗ്യത
ഓവര്‍സിയര്‍ (സിവില്‍): 66 ഒഴിവുകള്‍. പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം, സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ജൂനിയര്‍ ഓവര്‍മാന്‍: 310 ഒഴിവുകള്‍. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൈനിങ് എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. നിയമസാധുതയുള്ള ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.
മൈനിങ് സിര്‍ദാര്‍: 345 ഒഴിവുകള്‍. മൈനിങ് സിര്‍ദാറില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: 30 വയസ്സ്.
അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.bccl.gov.in എന്ന വെബ്സൈറ്റിലെ Careers in BCCL എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ The Advertiser (BCCL), Post Box No: 9248, Krishna Nagar Head Post Office, Delhi, 110051 എന്ന വിലാസത്തില്‍ അയക്കണം.
ജൂണ്‍ 15 മുതലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17. അപേക്ഷയുടെ പ്രിന്‍റൗട്ട് ജൂലൈ 17നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.bccl.gov.in.