ഭാര്യയുടെ തലയറുത്ത് ഫ്രീസറില്‍ വെച്ച ഭര്‍ത്താവ് അറസ്റ്റില്‍

– പി. പി. ചെറിയാന്‍
Newsimg1_85960003
ടെക്‌സസ്: ഒന്നും രണ്ടും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവ് നറ്റാഷയെ (21) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ഫ്രീസറില്‍ വെച്ച ടെക്‌സസില്‍ നിന്നുളള ഭര്‍ത്താവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29 വെളളിയാഴ്ച ബെല്‍മീഡ് പൊലീസ് വക്താവാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ചുളള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഓഗസ്റ്റ് 28ന് ഭാര്യയെ വധിച്ചശേഷം വീടിനു മുമ്പില്‍ പ്രതിരോധം തീര്‍ത്ത യുവാവിനെ പൊലീസ് കീഴടക്കുകയായിരുന്നു. നറ്റാഷക്ക് ഇതിനുമുമ്പ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പട്രീഷ പറഞ്ഞു. പ്രതി കുറ്റം ചെയ്തതായി സമ്മതിയ്ക്കുകയും ചെയ്തതില്‍ പശ്ചാതപിക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മെക് ലിനല്‍ കൗണ്ടി ജയിലിലേക്ക് അയച്ചു. 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മാതാവ് കൊല്ലപ്പെടുകയും പിതാവ് ജയിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനാഥരായ രണ്ട് കൊച്ചു കുട്ടുകളെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ ഏറ്റെടുത്തു.