ഭാര്യ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ ജഡ്ജിയെ അറസ്റ്റ് ചെയ്തു

08:43 am 10/9/2016

Newsimg1_11510224
ന്യൂഡല്‍ഹി: ഭാര്യ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരുന്ന രവ്‌നീത് ഗാര്‍ഗിനെ ആണ് ഭാര്യ ഗീതാഞ്ജലി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ്‌ചെയ്തത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. മറ്റു രണ്ടു പേര്‍കൂടി പ്രതികളാണ്. മൂവരെയും അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2013ലാണ് ഗീതാഞ്ജലിയുടെ മൃതദേഹം വെടിയേറ്റ മുറിവുകളോടെ കണ്ടെടുത്തത്. 2007ലാണ് രവ്‌നീതും ഗീതാഞ്ജലിയും വിവാഹിതരായത്. വന്‍ തുക അതിനു ചെലവായെന്നും പിന്നീട് കൂടുതല്‍ പണവും വിലകൂടിയ മറ്റുവസ്തുക്കളും ആവശ്യപ്പെട്ട് രവ്‌നീതിന്റെ കുടുംബം ഗീതാഞ്ജലിയെ പീഡിപ്പിച്ചിരുന്നെന്നും ഗീതാഞ്ജലിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു